ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങി പ്രമുഖ അമേരിക്കൻ ചിപ്പ് നിർമ്മാതാക്കളായ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് (എ.എം.ഡി). അടുത്ത അഞ്ചുവർഷത്തിനകം ഇന്ത്യയിൽ 400 മില്യൺ ഡോളർ (3290 കോടി രൂപ) ആണ് എ.എം.ഡി നിക്ഷേപിക്കുക. ഇതിന് പുറമേ ഐ.ടി കേന്ദ്രമായ ബംഗളൂരുവിൽ കമ്പനിയുടെ ഏറ്റവും വലിയ ഡിസൈൻ സെന്റർ സ്ഥാപിക്കുമെന്നും എ.എം.ഡി അറിയിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന സെമി കണ്ടക്ടർ സമ്മേളനത്തിൽ എ.എം.ഡി ചീഫ് ടെക്‌നോളജി ഓഫീസർ മാർക്ക് പേപ്പർമാസ്റ്റർ ആണ് പ്രഖ്യാപനം നടത്തിയത്.