വരുന്നു ജിയോ ബ്ലാക്‌റോക്ക്

Related Stories

ഇന്ത്യയിൽ നിക്ഷേപ ഏകോപന സേവനങ്ങൾ ആരംഭിക്കുന്നതിനായി ജിയോ ഫിനാൻഷ്യൽ സർവീസസും (ജെ.എഫ്‌.എസ് ) യു.എസ്. ആസ്ഥാനമായുള്ള ബ്ലാക്ക് റോക്കും സംയുക്ത സംരംഭം രൂപീകരിക്കും. 150 മില്യൺ ഡോളർ വീതം പ്രാരംഭ നിക്ഷേപമാണ് ‘ജിയോ ബ്ലാക്ക്‌റോക്ക്’ എന്ന സംയുക്ത സംരംഭത്തിൽ ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ അസറ്റ് മാനേജ്‌മെന്റ് മേഖലയെ ഡിജിറ്റലാക്കാനും ഇന്ത്യയിലെ നിക്ഷേപകർക്ക് നിക്ഷേപ സേവനങ്ങളിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.

ബ്ലാക്ക് റോക്ക് ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ വിപണി വൈദഗ്ധ്യവും വിഭവങ്ങളും ബ്ലാക്ക് റോക്കിന്റെ നിക്ഷേപ വൈദഗ്ധ്യവും സംയോജിപ്പിക്കുന്നത്തിലൂടെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് നിക്ഷേപകർക്ക് താങ്ങാനാവുന്നതും നൂതനവുമായ നിക്ഷേപ പരിഹാരങ്ങൾ നൽകുന്നതിന് ഈ സംരംഭം സഹായിക്കും.

ഒരാഴ്ചയ്ക്ക് മുൻപാണ് റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് ജിയോ ഫിനാൻഷ്യൽ സർവീസസ് വേർപെടുത്തിയത്. ജിയോ ഫിനാൻഷ്യലിൽ നിന്നുള്ള ആദ്യത്തെ പ്രധാന പ്രഖ്യാപനമാണ് ബ്ലാക്‌റോക്കുമായുള്ള സംയുക്ത സംരംഭം. റെഗുലേറ്ററി, സ്റ്റാറ്റ്യൂട്ടറി അംഗീകാരങ്ങൾ ലഭിച്ചതിന് ശേഷം സംയുക്ത സംരംഭം പ്രവർത്തനം ആരംഭിക്കും. കമ്പനിക്ക് സ്വന്തമായി മാനേജ്മെന്റ് ടീം ഉണ്ടായിരിക്കും.

പങ്കാളിത്തത്തിലൂടെ ബ്ലാക്ക്‌റോക്കിന്റെ നിക്ഷേപത്തിലും റിസ്‌ക് മാനേജ്‌മെന്റിലുമുള്ള വൈദഗ്ധ്യവും ജെ.എഫ്‌.എസിന്റെ സാങ്കേതിക ശേഷിയും ഉത്പന്നങ്ങളുടെ ഡിജിറ്റൽ ഡെലിവറി വർദ്ധിപ്പിക്കുന്നതിനായി പ്രയോജനപ്പെടുത്തുമെന്ന് ജെ.എഫ്‌.എസ് സി.ഇ.ഒ ഹിതേഷ് സേത്തിയ പ്രസ്താവനയിൽ പറഞ്ഞു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories