ജിയോബുക്ക് വിപണിയിലേക്ക്

Related Stories

റിലയന്‍സ് റീട്ടെയിലിന്റെ ആദ്യ ലാപ്‌ടോപ്പ് ആയ ജിയോബുക്ക് വിപണിയിലേക്കെത്തുന്നു. ഇന്ത്യയിലെ ആദ്യ ‘ലേര്‍ണിംഗ് ബുക്ക് ‘ എന്ന് കമ്പനി അവകാശപ്പെടുന്ന ജിയോ ബുക്ക് ആഗസ്റ്റ് 5 മുതല്‍ റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സ്റ്റോറുകളിലും ആമസോണ്‍ വഴിയും വാങ്ങാം. 16,499 രൂപയാണ് വില. സിംകാര്‍ഡ് ഇടാനുള്ള സൗകര്യവും 4ജി ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ജിയോ ബുക്കിനുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനും കോഡിംഗ് പഠിക്കാനും, ഓണ്‍ലൈന്‍ വ്യാപാരം ചെയ്യാനും ഇത് അനുയോജ്യമാണ്. നൂതന ജിയോ ഒ എസ് ഓപ്പറേറ്റിംഗ് സിസ്റ്റം, സ്‌റ്റൈലിഷ് ഡിസൈന്‍, മാറ്റ് ഫിനിഷ്, അള്‍ട്രാ സ്ലിം ബില്‍റ്റ്, ലൈറ്റ് വെയ്റ്റ് (990ഗ്രാം), 11.6” (29.46 സെ.മീ.) ആന്റി-ഗ്ലെയര്‍ എച്ച്.ഡി ഡിസ്പ്ലേ, 2.0 ജിഗാഹെര്‍ട്‌സ് ഒക്ടാ കോര്‍ പ്രോസസര്‍, 4 ജി.ബി എല്‍.പി.ഡി.ഡി.ആര്‍4 റാം എന്നീ സവിശേഷതകളോടെയാണ് ജിയോ ബുക്ക് എത്തുന്നത്. 64ഏആ സ്റ്റോറേജ് എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 256 ജി.ബി വരെ വികസിപ്പിക്കാം.

എല്ലാ പ്രായത്തിലുള്ള പഠിതാക്കള്‍ക്കും പുതിയ ടെക്‌നോളജിയും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഓപ്ഷനുകളും ഇത് നല്‍കുന്നു. പഠന രീതിയില്‍ ജിയോബുക്ക് വിപ്ലവം സൃഷ്ടിക്കുമെന്നും വ്യക്തിഗത വളര്‍ച്ചയിലൂടെ പുതിയ അവസരങ്ങള്‍ തുറക്കാനും സാധിക്കുമെന്നും റിലയന്‍സ് റീട്ടെയില്‍ വക്താവ് പറഞ്ഞു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories