ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ ഓണം ടൂറിസം വാരാഘോഷം വിപുലമായി നടത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ആഘോഷപരിപാടികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് ആലോചനാ യോഗം ചേരും. ആഗസ്റ്റ് 4 ന് ഉച്ചക്ക് 2 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറിലാണ് യോഗം.