2000 രൂപ നോട്ട് പിൻവലിച്ചതിനുശേഷം ഇതുവരെ 88 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. ജൂലൈ 31 വരെ തിരിച്ചെത്തിയ നോട്ടുകള്‍ക്ക് 3.14 ലക്ഷം കോടി രൂപ മൂല്യം വരും. 0.42 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. 2000 രൂപ നോട്ടുകളില്‍ 87 ശതമാനവും നിക്ഷേപമായാണ് തിരിച്ചെത്തിയത്. 13 ശതമാനം മറ്റ് നോട്ടുകളായി മാറ്റിനല്‍കുകയും ചെയ്തു. നോട്ടുകള്‍ മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്.