സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വർണ വിലയാണ് ഇന്ന് ഉയര്‍ന്നത്. ഇന്ന് ഒറ്റയടിക്ക് 240 രൂപ ഉയര്‍ന്നതോടെ സ്വര്‍ണവില വീണ്ടും 44,000 കടന്നു.
ഒരു പവൻ സ്വര്‍ണത്തിന് 44,120 രൂപയാണ് വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ ഉയര്‍ന്ന് 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4558 രൂപയാണ്.
                                    
                        


