കേരളത്തിൽ നീറ്റാ ജെലാറ്റിൻ കൂടുതൽ നിക്ഷേപം നടത്തും

Related Stories

നീറ്റാ ജലാറ്റിൻ ഗ്രൂപ്പിൻ്റെ ഗ്ലോബൽ സി ഇ ഒ കോയിച്ചി ഒഗാതയുമായി മന്ത്രി പി. രാജീവ്‌ കൂടിക്കാഴ്ച നടത്തി. കമ്പനിയുടെ അടുത്ത ഡയറക്ടർ ബോർഡ് മീറ്റിങ്ങിൽ 200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിക്കുമെന്നും കോയിച്ചി ഒഗാത അറിയിച്ചു. കേരളത്തിന് നൽകിയ വാഗ്ദാനം നടപ്പാക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

മരുന്നുനിർമ്മാണ വ്യവസായത്തിനാവശ്യമായ അവശ്യഘടകങ്ങൾ നിർമ്മിക്കുന്ന പ്രധാനികളായ നീറ്റാ ജലാറ്റിൻ ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയാണ് വ്യവസായവകുപ്പ് നൽകിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ അന്തരീക്ഷം വളരെയധികം നിക്ഷേപസൗഹൃദമാണെന്നും പ്രതീക്ഷിച്ചതിലും മികച്ച ഉദ്യോഗാർഥികളെയാണ് ഇവിടെ ലഭിക്കുന്നതെന്നും പറഞ്ഞ കോയിച്ചി ഒഗാത തൊഴിലാളി സംഘടനകളുടെ ഭാഗത്ത് നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories