പണം ഇല്ലെങ്കിലും ലുലുവിൽ പർചേസ് നടത്താം

Related Stories

സൗദിയിൽ പുതിയ പേയ്മെന്‍റ് സൗകര്യവുമായി ലുലു. ആവശ്യമുള്ളതെന്തും ഇപ്പോള്‍ വാങ്ങുക, പണം പിന്നീട് നല്‍കിയാല്‍ മതി’ എന്ന പുതിയ പേയ്മെൻറ് സൗകര്യവുമായി ലുലു ഹൈപര്‍മാര്‍ക്കറ്റ്.
പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക മേഖലയിലെ മുൻനിര ഫിനാൻഷ്യല്‍ സര്‍വിസസ് ആപ്പായ ടാബിയുമായി ചേര്‍ന്നാണ് വേനലവധി, ബാക് ടു സ്കൂള്‍ സീസണുകള്‍ പ്രമാണിച്ച്‌ ഉപഭോക്താക്കള്‍ക്കായി സൗദി അറേബ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റ് ഈ ഷോപ്പിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന സമയമാണിത്. എന്നാല്‍, അത്രയും പണം കൈവശമുണ്ടായിരിക്കില്ല. ഈ സാഹചര്യത്തിലാണ് ‘ആവശ്യമുള്ളതെല്ലാം ഇപ്പോള്‍ വാങ്ങൂ, പണം പിന്നീട് നല്‍കിയാല്‍ മതി’ എന്ന ബി.എൻ.പി.എല്‍ (ബയ് നൗ, പേ ലേറ്റര്‍) സംവിധാനം ടാബിയുടെ സഹായത്തോടെ ഏര്‍പ്പെടുത്തിയത്.
ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പണം മുൻകൂറ് നല്‍കാതെ ഷോപ്പിങ് നടത്താനാവും. സൗദിയിലെ മുഴുവൻ ബ്രാഞ്ചുകളിലും ഓണ്‍ലൈൻ സ്റ്റോറിലും നാലു തവണ വരെ ഈ രീതിയില്‍ ഷോപ്പിങ് നടത്താം. ഫീസോ പലിശയോ ഇല്ല എന്നതാണ് സവിശേഷത. ഉപഭോക്താവിന് താങ്ങാവുന്ന മികച്ച ഓഫറുകള്‍ നല്‍കി അവരുടെ ജീവിത ഗുണനിലവാരം ഉയര്‍ത്താൻ നല്ല ഇടപാടുകള്‍ ഒരുക്കുന്നതില്‍ ലുലു എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. ബി.എൻ.പി.എല്‍ ആ ഇടപാടുകളുടെ തുടര്‍ച്ചയാണെന്നും ഈ വേനല്‍ക്കാലം ഉപഭോക്താക്കള്‍ക്ക് മികച്ചതാവാൻ ആശംസിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയുമായി പങ്കാളികളാകുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ടാബി സൗദി ജനറല്‍ മാനേജര്‍ അബ്ദുല്‍ അസീസ് സജ അഭിപ്രായപ്പെട്ടു. വേനലവധിക്ക് ശേഷം സൗദിയിലെ വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി ബാക് ടു സ്കൂള്‍ പ്രമോഷനും ഓഫറുകളും ലുലു ഹൈപര്‍മാര്‍ക്കറ്റ് പ്രഖ്യാപിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories