ടെസ്ലയുടെ തലപ്പത്തേക്ക് ഒരു ഇന്ത്യക്കാരൻ

Related Stories

ടെസ്‌ലയുടെ ചീഫ് ഫിനാൻഷ്യല്‍ ഓഫീസര്‍ പദവി അലങ്കരിച്ച്‌ ഇന്ത്യൻ വംശജൻ. വൈഭവ് തനേജയാണ് ടെസ്‌ലയുടെ ചീഫ് ഫിനാൻഷ്യല്‍ ഓഫീസറായി ചുമതലയേറ്റത്.
ഇതുവരെ, ടെസ്‌ലയുടെ അക്കൗണ്ടിംഗ് ഓഫീസറായാണ് വൈഭവ് തനേജ സേവനമനുഷ്ഠിച്ചിരുന്നത്. നിലവിലുള്ള ചുമതലയ്ക്കൊപ്പം സിഎഫ്‌ഒ അധിക ചുമതല കൂടി അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോമോട്ടീവ്-എനര്‍ജി കമ്പനിയാണ് ടെസ്‌ല.

ഓഗസ്റ്റ് നാലിന് ചീഫ് ഫിനാൻഷ്യല്‍ ഓഫീസറായിരുന്ന സഖരി കിര്‍ഖോണ്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. ടെസ്‌ലയില്‍ നീണ്ട 13 വര്‍ഷത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചാണ് അദ്ദേഹം പടിയിറങ്ങിയത്. ഈ സ്ഥാനത്തേക്കാണ് വൈഭവ് തനേജ എത്തിയിരിക്കുന്നത്. 2018-ല്‍ അസിസ്റ്റന്റ് കോര്‍പറേറ്റ് കണ്‍ട്രോളറായാണ് വൈഭവ് തനേജ ടെസ്‌ലയിലെ ജോലിയില്‍ പ്രവേശിക്കുന്നത്.
അതിനു മുൻപ് സോളാര്‍ സിറ്റി കോര്‍പറേഷൻ, പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് തുടങ്ങിയ കമ്ബനികളില്‍ വിവിധ ഫിനാൻസ്-അക്കൗണ്ടിംഗ് പദവികള്‍ വഹിച്ചിട്ടുണ്ട്. 2000 ബാച്ചിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയാണ് 45-കാരനായ വൈഭവ് തനേജ.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories