ഉടുമ്പൻചോല താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെയും ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കും നിലവിൽ ഉള്ളത് വിപുലീകരിക്കാൻ താല്പര്യമുള്ളവർക്കുമായി സംരംഭകത്വ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.
വിവിധ സർക്കാർ പദ്ധതി പരിചയപ്പെടുത്തുന്നതിനും ലോൺ/ ലൈസൻസ്/ സബ്സിഡി സ്കീമുകളെ പറ്റിയുള്ള ബോധവൽക്കരണത്തിനായി സംഘടിപ്പിക്കുന്ന ‘സംരംഭകത്വ ഏകദിന ശില്പശാല’ 11/08/2023, 10:30 ന് ഇരട്ടയാർ വനിതാ സാംസ്കാരിക നിലയത്തിൽ വച്ചു നടക്കും. കൂടുതൽ വിവരങ്ങൾക്കായി സന്ദേശ് ജോസഫ് (എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത്): 9497005603 ബന്ധപ്പെടുക.