ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പു സാമ്ബത്തിക വര്‍ഷം ആദ്യ പാദത്തില്‍ 129.96 കോടി രൂപയുടെ അറ്റാദായം നേടി.
മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 22.64 ശതമാനമാണ് വര്‍ധന.
ബാങ്കിന്‍റെ പ്രവര്‍ത്തനവരുമാനം 33.46 ശതമാനം വര്‍ധനയോടെ 300.67 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 30.46 ശതമാനം വര്‍ധനയോടെ 585.45 കോടി രൂപയിലെത്തി.