മിന്നും പൊന്നോണം വിപണന പദ്ധതിയുമായി കയര്‍ഫെഡ്

Related Stories

ഓണത്തിൻ്റെ ഭാഗമായി കയര്‍ഫെഡ് നടപ്പിലാക്കുന്ന മിന്നും പൊന്നോണം വിപണന പദ്ധതിയുടെ പ്രഖ്യാപനം നടന്നു. സംസ്ഥാനമൊട്ടാകെ പദ്ധതിക്കായി വിപണനശാലകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ വിപണനശാലകള്‍ വഴി കയര്‍ഫെഡിന്‍റെ നൂതനവും വൈവിധ്യവുമാര്‍ന്ന ഉല്‍പന്നങ്ങളായ റബറൈസ്ഡ് കയര്‍ മെത്തകള്‍, കയര്‍ മാറ്റുകള്‍, മാറ്റിംഗ്സുകള്‍, പി.വി.സി ടഫ്റ്റഡ് മാറ്റുകള്‍, റബ്ബര്‍ ബാക്ക്ഡ് ഡോര്‍ മാറ്റുകള്‍, കയര്‍ ടൈലുകള്‍, മനോഹരമായ വിവിധ ഡിസൈനിലും വര്‍ണ്ണത്തിലും അളവിലുമുള്ള കയര്‍ ചവിട്ടികള്‍, കയര്‍ഫെഡ് കൊക്കോഫെര്‍ട്ട് ജൈവവളം, പ്രകൃതിസൗഹൃദ ചെടിച്ചട്ടിയായ കൊക്കോ പോട്ട്, ഇനാക്കുലേറ്റഡ് പിത്ത് തുടങ്ങി നിരവധിയായ ഉൽപന്നങ്ങൾ ലഭ്യമാകും. കയര്‍ഫെഡിന്‍റെ ബ്രാൻ്റഡ് ഉല്‍പ്പന്നമായ കയര്‍ഫെഡ് മെത്തകള്‍ക്ക് 50 ശതമാനം വിലകുറവും ആകര്‍ഷകമായ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുത്ത മെത്തകള്‍ ഒരെണ്ണം വാങ്ങുമ്പോള്‍ ഒരെണ്ണം തികച്ചും സൗജന്യം എന്ന പദ്ധതിയും ആവിഷ്ക്കരിച്ചിട്ടുണ്ട്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories