രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നാളെ (ആഗസ്റ്റ് 15) ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ രാവിലെ 9 മണിക്ക് സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍ വാസവന് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.
പൊലീസ്, എക്സൈസ്, വനം വകുപ്പ്, എന്‍.സി.സി സീനിയര്‍ ആന്‍ഡ് ജൂനിയര്‍ ഡിവിഷന്, സ്കൗട്ട്സ് & ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ്, സ്കൗട്ട്സ്, ഗൈഡ്സ് തുടങ്ങിയ പ്ലറ്റൂണുകളാണ് പരേഡില്‍ അണിനിരക്കുക. കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ ദേശീയ ഗാനം ആലപിക്കും. പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെയും കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെയും വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനവും ആലപിക്കും.
പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച ദേശീയ പതാകയുടെ നിര്‍മ്മാണം, വിതരണം, വില്പന, ഉപയോഗം എന്നിവ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ആഘോഷങ്ങളിലുടനീളം ഹരിത പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും
സ്വാതന്ത്ര്യദിനാഘോഷത്തില്‍ എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.