വാര്‍ത്തകള്‍ തയ്യാറാക്കാൻ എഐ വേണ്ട: അസോസിയേറ്റഡ് പ്രസ്

Related Stories

വാര്‍ത്തകള്‍ തയ്യാറാക്കാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് നിര്‍മ്മിതമായ ചിത്രങ്ങളും ഉള്ളടക്കങ്ങളും ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്.

കഴിഞ്ഞ ദിവസം എഐ ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇതെക്കുറിച്ച്‌ പറയുന്നത്. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ സ്റ്റൈല്‍ബുക്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളിലും എപി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എപിയ്ക്ക് സമാനമായി വയേര്‍ഡ് മാഗസിനും ഈ തീരുമാനം എടുത്തിട്ടുണ്ട്. എഐ നിര്‍മിത ഉള്ളടക്കം പ്രസിദ്ധീകരിക്കില്ലെന്നാണ് അവരുടെ നിലപാട്. ‘നിങ്ങളുടെ സ്റ്റോറി നിങ്ങള്‍ തന്നെ എഴുതിയതായിരിക്കണം’ എന്നാണ് ഇന്‍സൈഡര്‍ എഡിറ്റര്‍ ഇന്‍ ചീഫ് നിക്കോളാസ് കാള്‍സണ്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories