അദാനി ഗ്രൂപ്പ് കമ്പനികളുടെ ജൂണ്‍ പാദത്തിലെ സംയുക്ത അറ്റാദായത്തില്‍ 70% വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ ഗ്രൂപ്പിന്റെ സംയോജിത ലാഭം 12,854 കോടി രൂപയിലേക്ക് ഉയര്‍ന്നു.
തുറമുഖങ്ങള്‍, പവര്‍, ഗ്രീന്‍ എനര്‍ജി ബിസിനസുകള്‍ എന്നിവയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. ത്രൈമാസത്തില്‍ മൊത്തത്തിലുള്ള വില്പനയില് ഇടിവുണ്ടായെങ്കിലും ശക്തമായ പ്രകടനം ഗ്രൂപ്പിന്റെ അറ്റാദായം വര്‍ധിപ്പിക്കാന്‍ സഹായിച്ചു. ഗ്രൂപ്പിന്റെ പലിശ, നികുതി, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്ബുള്ള വരുമാനം ഏകദേശം 42% ഉയര്‍ന്ന് 20,980 കോടി രൂപയായി. കമ്ബനികളുടെ വില്‍പ്പന ഏകദേശം ഏഴാം തവണ ഇടിവോടെ 69,911 കോടി രൂപ രേഖപ്പെടുത്തിയതായും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.