കേരളത്തിലെ ആദ്യ സ്പൈസസ് പ്രോസസിംഗ് പാര്‍ക്ക് തൊടുപുഴയില്‍. പാർക്ക് അടുത്തമാസം ഉദ്ഘാടനം ചെയ്യുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. കെ.എസ്.ഐ.ഡി.സി കൊച്ചിയിൽ സംഘടിപ്പിച്ച പ്രാദേശിക വ്യവസായ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ആദ്യ കാർബൺ ന്യൂട്രൽ പാർക്കിന്റെ ശിലാസ്ഥാപനം ഒക്ടോബറിൽ നടക്കും.
കുറഞ്ഞത് പത്തേക്കറിൽ തുടങ്ങുന്ന സ്വകാര്യ വ്യവസായ പാർക്കുകൾക്ക് സർക്കാർ മൂന്നു കോടി രൂപയുടെ സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു. എട്ട് പാർക്കുകൾക്ക് ഇതുവരെ അനുമതി നൽകി. ആറെണ്ണം കൂടി പരിഗണനയിൽ ഉണ്ട്. കിൻഫ്ര വഴി പത്ത് ചെറുകിട ഫുഡ് പാർക്കുകൾ ആരംഭിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി പാർക്ക് ഒന്നിന് 10 കോടി രൂപ വീതം നൽകുമെന്നും മന്ത്രി പറഞ്ഞു.