ചെമ്പ്, ഇ-മാലിന്യ സംസ്കരണo: 2,000 കോടി നിക്ഷേപിക്കാൻ ഹിൻഡാൽകോ

0
588

ഇന്ത്യയിലെ ആദ്യത്തെ ചെമ്പ്, ഇ-മാലിന്യ (ഇലക്ട്രോണിക് മാലിന്യം) റീസൈക്ലിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി 2,000 കോടി രൂപ നിക്ഷേപിക്കാൻ ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനിയായ ഹിൻഡാൽകോ ഇൻഡസ്ട്രീസ്. കമ്പനിയുടെ 64-ാമത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ കുമാർ മംഗളം ബിർളയാണ് ഇക്കാര്യം അറിയിച്ചത്. ഇ-മാലിന്യം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ നിക്ഷേപം സഹായിക്കും.

നിലവില്‍ രാജ്യത്തിനകത്ത് ഇത്തരം ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമുള്ള സാങ്കേതികവിദ്യകളുടെ അഭാവം മൂലം ഇ-മാലിന്യം വലിയ തോതില്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. പുതിയ നിക്ഷേപം ഈ സാഹചര്യത്തിന് മാറ്റം വരുത്തും. വന്ദേ ഭാരത് ട്രെയിനുകള്‍ക്കായി ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് 2,000 കോടി രൂപ കൂടി നിക്ഷേപിക്കാനും കമ്പനി പദ്ധതി ഇടുന്നുണ്ട്.