ഓണച്ചെലവുകൾക്ക് പണം തികയാതെ വന്നതോടെ 1,300 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ. 29 നാണ് റിസർവ് ബാങ്ക് വഴിയുള്ള കടമെടുപ്പ്. ഇതോടെ സർക്കാരിന്റെ ഈ വർഷത്തെ കടമെടുപ്പ് 19,800 കോടിയിലെത്തും. കടമെടുക്കാൻ ഈ വർഷം കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത് 20,521 കോടിയാണ്. ഇനിയുള്ള 7 മാസത്തേക്ക് കടമെടുക്കാൻ ബാക്കിയുള്ളത് വെറും 721 കോടി രൂപയാണ്.
9,000 കോടി രൂപയെങ്കിലും അധികം കടമെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഓണച്ചെലവുകൾക്കു മാത്രം 4,300 കോടി രൂപയാണ് സർക്കാർ വായ്പയെടുത്തത്.