തലമുറ മാറ്റത്തിന് റിലയൻസ്: തലപ്പത്തേക്ക് മക്കൾ

0
344

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോർഡിലേക്ക് മുകേഷ് അംബാനിയുടെ മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവരെ നിയമിക്കാൻ തീരുമാനം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി തുടരും. റിലയൻസ് ഇൻഡസ്ട്രീസിന്റെ തലപ്പത്തെ തലമുറ മാറ്റത്തിനുള്ള സുപ്രധാന ചുവടുവയ്പാണ് അംബാനി നടത്തിയിരിക്കുന്നത്.

നിത അംബാനി ഡയറക്ടർ ബോർഡിൽ നിന്നും ഇറങ്ങുമെന്നും ഗണേശ ചതുര്‍ത്ഥി ദിനമായ സെപ്റ്റംബര്‍ 19 ന് ജിയോ എയര്‍ ഫൈബര്‍ പുറത്തിറക്കുമെന്നുമുള്ള രണ്ടു സുപ്രധാന പ്രഖ്യാപനങ്ങളും കഴിഞ്ഞ ദിവസം നടന്ന 46-ാമത് വാര്‍ഷിക പൊതുയോഗത്തിൽ ഉണ്ടായി. നിത റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണായി തുടരും.