സാമ്പത്തിക നില മെച്ചപ്പെടുത്തി കേരളം: നെഗറ്റീവിൽ നിന്ന് സ്ഥിരതയിലെത്തി

0
255

കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടതായി അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ ഫിച്ച്. കഴിഞ്ഞവര്‍ഷം കേരളത്തിന്റെ ധനസ്ഥിതി താഴേക്കെന്നായിരുന്നു ഫിച്ചിന്റെ റിപ്പോര്‍ട്ട്. ഫിച്ച് കേരളത്തിന് നൽകിയ ബിബി റേറ്റിംഗ് നിലനിർത്തി. സാമ്പത്തിക വീക്ഷണം (financial outlook) മാത്രമാണ് നെഗറ്റീവിൽ നിന്ന് സ്ഥിരതയിലേക്ക് മാറിയത്.


കഴിഞ്ഞ വർഷം ഒക്ടോബറിൽ കേരളത്തിന്റെ റേറ്റിംഗ് “ബിബി നെഗറ്റീവ്” എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. സാമ്പത്തിക പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിലും കടം തിരിച്ചടക്കാനുള്ള കഴിവ് വർദ്ധിപ്പിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ ഫലമായാണ് കേരളത്തിന്റെ റേറ്റിംഗ് ഉയർന്നത്. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് പകർച്ചവ്യാധി പ്രതികൂലമായി ബാധിച്ചെങ്കിലും, കേരളത്തിന്റെ സാമ്പത്തിക പാതയും ഇന്ത്യയുടെ മൊത്തത്തിലുള്ള പാതയും മെച്ചപ്പെടുന്നതായി ഫിച്ച് പറയുന്നു.

അതേ സമയം സംസ്ഥാനത്ത് ധന നിയന്ത്രണം തുടരുകയാണ്. സര്‍ക്കാര്‍ ചെലവുചുരുക്കല്‍ നടപടികളും സ്വീകരിക്കുന്നുണ്ട്. ഓണക്കാലത്ത് അധിക ബില്ലുകള്‍ എത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.