രാജ്യത്ത് പാചക വാതക വില കുറഞ്ഞു: സിലിണ്ടറിന് 200 രൂപ ഇളവ്

0
389

14 കിലോഗ്രാം പാചക വാതക സിലിണ്ടറിന്റെ വില 200 രൂപ കുറച്ച് കേന്ദ്രം. ലോക്‌സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ട് പണപ്പെരുപ്പം മൂലം ഉയരുന്ന ജീവിതച്ചെലവിൽ നിന്നുള്ള സമ്മർദ്ദം ലഘൂകരിക്കാനാണ് ഈ നീക്കം.

ഉജ്ജ്വല സ്കീം ഗുണഭോക്താക്കൾക്ക്, ഒരു എൽപിജി സിലിണ്ടറിന് 400 രൂപയുടെ ഇളവ് ലഭിക്കും. ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കളല്ലാത്ത ഉപഭോക്താക്കൾക്ക് 200 രൂപ മാത്രമായിരിക്കും ഇളവ്. ഓഗസ്റ്റ് 30 മുതൽ കുറഞ്ഞ വില നിലവിൽ വരും.

പ്രധാനമന്ത്രി ഉജ്ജ്വല യോജനയുമായി (പിഎംയുവൈ) ബന്ധപ്പെട്ട അപേക്ഷകൾ ക്ലിയർ ചെയ്യുന്നതിനായി 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷനുകൾ സൗജന്യമായി നൽകുമെന്നും സർക്കാർ അറിയിച്ചു. പുതിയ കണക്ഷനുകളോടെ പിഎംയുവൈ ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയായി ഉയരും.