സമ്പദ്‌വ്യവസ്ഥ ശക്തമാക്കാൻ ഇന്ത്യ വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യത്തിനും ഊന്നൽ നൽകണം: മൂഡീസ്

0
762

ഇന്ത്യയുടെ ജനസംഖ്യാ വളർച്ചയുടെ ഫലങ്ങൾ പ്രയോജനപ്പെടുത്തി സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുന്നതിന് രാജ്യം വിദ്യാഭ്യാസത്തിലും, അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസിന്റെ റിപ്പോർട്ട്.

ഡിജിറ്റലൈസേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ മൂലമുള്ള തൊഴിൽ നഷ്‌ടങ്ങൾ ഒഴിവാക്കാൻ മികച്ച വിദ്യാഭ്യാസ ഫലങ്ങൾ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ സഹായിക്കുമെന്ന് റിപ്പോർട്ടിൽ ഊന്നിപ്പറയുന്നു. ശക്തമായ വിദ്യാഭ്യാസവും ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങളും നേട്ടങ്ങൾ കൊയ്യുന്നതിൽ പ്രധാനമാണ്.

‘ജനസംഖ്യാ വർദ്ധനവ് മാത്രം വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾക്ക് വായ്പാ ആനുകൂല്യങ്ങൾ നൽകില്ല’ എന്ന തലക്കെട്ടിൽ ദക്ഷിണ, തെക്ക് കിഴക്കൻ ഏഷ്യയിലെ പരമാധികാര രാജ്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ, ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യ നിലനിൽക്കുന്നതിനാൽ മേഖലയിലെ ജനസംഖ്യാ വളർച്ച സാമ്പത്തിക വികാസത്തെ പിന്തുണയ്ക്കുമെന്നാണ് പറയുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾ അടുത്ത 20 വർഷത്തിനുള്ളിൽ ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന് വർധനവിന് കാരണമാകുമെന്നും ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ 40% വർദ്ധനവ് ഉണ്ടാകുമെന്നും ഏജൻസി കണക്കാക്കുന്നു.