കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേ ഭാരത്: നിറത്തിലും ഡിസൈനിലും മാറ്റം

0
264

സംസ്ഥാനത്തിന് രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ഇന്ന് ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേക്കാണ് അനുവദിച്ചിരിക്കുന്നത്.

റൂട്ടുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. രണ്ടു റൂട്ടുകളാണ് പരിഗണനയിലുള്ളത്. മംഗളൂരു-എറണാകുളം അല്ലെങ്കിൽ മംഗളൂരു-തിരുവനന്തപുരം റൂട്ട്. ഇതിനൊപ്പം ഗോവ-എറണാകുളം റൂട്ടും പരിഗണിക്കുന്നതായാണ് സൂചന. പ്രധാനപ്പെട്ട രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാമെന്ന ആശയം മുന്‍നിര്‍ത്തിയാണ് ഗോവ-എറണാകുളം റൂട്ടും പരിഗണിക്കുന്നത്.

രാജ്യത്ത് അനുവദിച്ചിട്ടുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്, അടുത്തിടെ ആരംഭിച്ച കാസർകോട്-തിരുവനന്തപുരം ട്രെയിനാണ്. ശരാശരി 183% യാത്രക്കാരാണ് ട്രെയിനിലുള്ളത്. 25 ഓളം വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്തുടനീളം സര്‍വിസ് നടത്തുന്നത്.