വ്യാഴത്തിൽ ജലഛായ ചിത്രങ്ങൾ തീർത്ത് വാതകങ്ങൾ: ജൂണോ പകർത്തിയ ചിത്രങ്ങൾ പങ്കിട്ട് നാസ

0
679

വാട്ടര്‍ കളര്‍ ഉപയോഗിച്ച് വരച്ച ചിത്രങ്ങളോട് സാമ്യമുള്ള വ്യാഴത്തിന്റെ മനോഹര ചിത്രങ്ങൾ പുറത്തുവിട്ട് നാസ. വ്യാഴം പര്യവേഷണ ദൗത്യമായ ജൂണോ പകർത്തിയ ചിത്രങ്ങളാണ് പുറത്തു വിട്ടത്. വ്യാഴത്തിന് ചുറ്റുമുള്ള ശക്തമായ കൊടുങ്കാറ്റുകൾ കാണിക്കുന്നതാണ് ചിത്രം. വ്യാഴത്തിന്‍റെ മേഘപാളികൾക്ക് 23,500 കിലോമീറ്റർ മുകളിൽ നിന്നാണ് ചിത്രം പകർത്തിയിരിക്കുന്നത്.

വ്യാഴത്തിന്‍റെ ഉത്തരധ്രുവത്തിനോട് ചേര്‍ന്നുള്ള ഭാഗങ്ങളാണ് ചിത്രത്തിലുള്ളത്. നീലയും വെള്ളയും കലര്‍ന്ന നിറത്തിലാണ് ചിത്രം. തലങ്ങും വിലങ്ങും വീശുന്ന കാറ്റുകള്‍ വലിയ ചുഴികള്‍ പോലുള്ള പാറ്റേണുകളാണ് വ്യാഴത്തിന്‍റെ ഉപരിതലത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.

2016 ലാണ് ജൂണോ വ്യാഴത്തിലെത്തിയത്. 2019 ജൂലൈയിൽ വ്യാഴത്തിന് ചുറ്റുമുള്ള 24-ാമത്തെ പറക്കൽ പൂർത്തിയാക്കിയപ്പോഴാണ് ജൂണോ ബഹിരാകാശ പേടകം ഈ ചിത്രം എടുത്തതെന്ന് നാസ അറിയിച്ചു.