ഫിനാൻഷ്യൽ ഇൻഫ്ലുവൻസർ അഥവാ ഫിൻഫ്ലുവൻസർമാർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സെബി. നിക്ഷേപകർക്ക് കൃത്യവും പക്ഷപാതരഹിതവുമായ വിവരങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും, ആധികാരികത സംരക്ഷിക്കുന്നതിനും തട്ടിപ്പുകൾ കുറയ്ക്കുന്നതിനുമാണ് സെബിയുടെ നീക്കം.
പുതിയ നിർദ്ദേശം അനുസരിച്ച് ഫിൻഫ്ലുവൻസർമാർ സെബിയിൽ രജിസ്റ്റർ ചെയ്യുകയും നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും വേണം. കൂടാതെ, രജിസ്റ്റർ ചെയ്യാത്ത ഫിൻഫ്ലുവൻസർമാരെ പ്രൊമോഷണൽ പ്രവർത്തനങ്ങൾക്കായി മ്യൂച്വൽ ഫണ്ടുകളുമായും സ്റ്റോക്ക് ബ്രോക്കർമാരുമായും പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ നിന്ന് നിരോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ആളുകൾക്ക് സാമ്പത്തിക വിവരങ്ങൾ അറിയുന്നതിനും വ്യാഖ്യാനിക്കുന്നതിനുമുള്ള ഒരു പുതിയ മാർഗമാണെങ്കിലും, പക്ഷപാതപരമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നൽകുന്നതിലെ അപകട സാധ്യതകളെക്കുറിച്ച് ആശങ്കയുണ്ട്. ഇതാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലേക്ക് സെബിയെ നയിച്ചത്. ഒരു വ്യക്തിഗത പോസ്റ്റിന് നികുതി ഒഴികെ 10,000 രൂപ മുതൽ 7.5 ലക്ഷം രൂപ വരെയാണ് ഫിൻഫ്ലുവൻസർമാർ ഈടാക്കുന്നത്.