വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കും നിലവിൽ ഉള്ളത് വിപുലീകരിക്കാൻ താല്പര്യമുള്ളവർക്കുമായി ‘സംരംഭകത്വ ബോധവത്കരണ പരിപാടി’ നടത്തപ്പെടുന്നു. ഉടുമ്പൻചോല താലൂക്ക് വ്യവസായ ഓഫീസിന്റെയും കട്ടപ്പന നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് വിവിധ സർക്കാർ പദ്ധതി പരിചയപ്പെടുത്തുന്നതിനും ലോൺ/ ലൈസൻസ്/ സബ്സിഡി സ്കീമുകളെ പറ്റിയുള്ള ബോധവൽക്കരണത്തിനുമായി പരിപാടി നടത്തപ്പെടുന്നത്.
05/09/2023 (ചൊവ്വാഴ്ച) ന്, രാവിലെ 10:30 ന് മുൻസിപ്പാലിറ്റി ഹാളിൽ വെച്ചാണ് ബോധവത്കരണ പരിപാടി. താൽപര്യമുള്ള ആർക്കും പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കായി ജെർലിറ്റ്, ജെറിൽ (EDE കട്ടപ്പന: 8075742162, 8606309672) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.