കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് ബുക്കിംഗ്: ഇന്ന് മുതൽ പുതിയ പ്ലാറ്റ്‌ഫോം

0
549

കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഇനി മുതല്‍ പുതിയ പ്ലാറ്റ്‌ഫോമിൽ. www.onlineksrtcswift.com എന്ന വെബ്‌സൈറ്റ് വഴിയും Ente KSRTC Neo OPRS എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുമാണ് ഇനി ടിക്കറ്റ് ബുക്കിംഗ് (റിസര്‍വ്വേഷന്‍) ചെയ്യാനാകുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറിലും ആപ്‌സ്റ്റോറിലും ലഭ്യമാണ്.

അഭിബസുമായുള്ള കരാറിലായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം പ്രവർത്തിച്ചിരുന്നത്. ഈ കരാര്‍ സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ടിക്കറ്റ് ബുക്കിംഗ് പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയത്. പുതിയ കമ്പനിയുടെ പ്രവര്‍ത്തനക്ഷമത നിരീക്ഷിക്കുന്നതിനായി മെയ് മാസം മുതല്‍ ഓഗസ്റ്റ് വരെ കെ.എസ്.ആര്‍.ടി സ്വിഫ്റ്റ് സര്‍വീസുകളുടെ ബുക്കിംഗ് മാത്രം ഈ പുതിയ പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരുന്നു. ഇത് വിജയമായതിനെ തുടര്‍ന്നാണ് എല്ലാ സര്‍വീസുകളേയും ഉള്‍പ്പെടുത്തി പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.

ബസ് ഓട്ടം തുടങ്ങിയ ശേഷവും പിന്നീട് വരുന്ന സ്ഥലങ്ങളില്‍ നിന്നും ലഭ്യമായ സീറ്റുകളില്‍ പുതിയ പ്ലാറ്റ്‌ഫോം വഴി ബുക്കിംഗ് നടത്താനാകും. ബുക്കിംഗുകളുടെ സ്റ്റാറ്റസ് സംബന്ധിച്ച സന്ദേശങ്ങൾ ടെക്‌സ്‌റ്റ് മെസേജുകളായും വാട്ട്‌സ്ആപ്പ് മെസേജുകളായും ലഭിക്കും.