രാജ്യത്തെ ആദ്യ ട്രാൻസിറ്റ് കാർഡ് പുറത്തിറക്കി എസ്ബിഐ

0
337

റുപേ പിന്തുണയുള്ള നാഷണൽ കോമൺ മൊബിലിറ്റി കാർഡ് പുറത്തിറക്കി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). റോഡ്, റെയിൽ, ജലപാതകൾ തുടങ്ങി രാജ്യത്തുടനീളമുള്ള എല്ലാത്തരം ഗതാഗതത്തിനും പാർക്കിംഗിനും കാർഡ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം.

വ്യക്തികൾക്ക് റീട്ടെയ്ൽ, ഇ-കൊമേഴ്‌സ് പേയ്‌മെന്റുകൾ നടത്തുന്നതിനും ഈ കാർഡ് ഉപയോഗിക്കാം. റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനും കാർഡ് ഉപയോഗിക്കാം. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2023 ലാണ് ‘നേഷൻ ഫസ്റ്റ് ട്രാൻസിറ്റ് കാർഡ്’ അവതരിപ്പിച്ചത്. “ഒരു രാജ്യം ഒരു കാർഡ്” എന്ന ദേശീയ കാഴ്ചപ്പാടിനോട് യോജിച്ചാണ് ബാങ്ക് കാർഡ് പുറത്തിറക്കിയത്.