സംരംഭകത്വ വികസന പരിപാടി അടിമാലിയിൽ

0
573

ഇടുക്കി ജില്ലയിലെ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 15 ദിവസത്തെ സംരംഭകത്വ വികസന പരിപാടി നടത്തപ്പെടുന്നു. ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ദേവികുളം താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മാസം 11 മുതല്‍ 31 വരെ അടിമാലിയില്‍ വെച്ചാണ് പരിപാടി.

വ്യവസായ സംരംഭ വികസനത്തെപ്പറ്റിയും ഇതിനാവശ്യമായ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, ഓരോ സംരംഭകനും അറിഞ്ഞിരിക്കേണ്ട വിവിധ ഡിപ്പാര്‍ട്‌മെന്റിലെ കാര്യങ്ങള്‍, ധനപരമായ കാര്യങ്ങള്‍ എന്നിവയെപ്പറ്റി പരിപാടിയിൽ വിശദീകരിക്കും. നിലവില്‍ പി.എം.ഇ.ജി.പി/മറ്റു പദ്ധതികള്‍ പ്രകാരം ലോണ്‍ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. എട്ടാം ക്ലാസ് യോഗ്യത ഉള്ള ,18 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പരിപാടിയിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇഡിപി ട്രയിനിംഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

പൂര്‍ണമായും സൗജന്യമായ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ 30/09/2023 നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ദേവികുളം താലൂക്ക് വ്യവസായ ഓഫീസില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 4 വരെയുള്ള പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. ഉച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9562659512 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.