ഇടുക്കി ജില്ലയിലെ പെണ്‍കുട്ടികള്‍ക്കായി ഫെഡറൽ ബാങ്കിന്റെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായ നൈപുണ്യ വികസന പദ്ധതിൽ ഉൾപ്പെടുത്തിയാണ് പരിശീലനം. 3.5 മാസം കാലാവധിയുള്ള Financial Accounting & Tally Prime സമഗ്ര പരിശീലനം എറണാകുളത്ത് വെച്ചാണ് നടത്തപ്പെടുന്നത്. താമസവും ഭക്ഷണവും സൗജന്യമായിരിക്കും.
BBA , Bcom , Mcom യോഗ്യതയുള്ള, 20 – 30 പ്രായ പരിധിയുള്ള പെൺകുട്ടികൾക്ക് പരിശീലനത്തിനായി അപേക്ഷിക്കാം. അപേക്ഷകരുടെ വാർഷിക വരുമാന പരിധി അഞ്ച് ലക്ഷത്തിൽ കൂടുതൽ ആകരുത്. എംപ്ലോയബിലിറ്റി സ്കിൽസ് ട്രെയിനിങ് കോഴ്സിന്റെ ഭാഗമായിരിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലെയിസ്മെന്റ് അസിസ്റ്റൻസും ലഭ്യമാകും. താൽപ്പര്യമുള്ളവർ https://forms.gle/UWy8LMs7B94e94jZ6 എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫെഡറൽ സ്കിൽ അക്കാദമി കൊച്ചി (Time 10.00Am to 4.00Pm) യുമായി ബന്ധപ്പെടാവുന്നതാണ്.
9895756390
9895937154
9747480800
0484 4011615