സംരംഭങ്ങള്‍ക്ക് വിലങ്ങിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാൻ സർക്കാർ

0
1034

സംസ്ഥാനത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. അഞ്ച് കോടി രൂപയ്ക്കു താഴെ മുതല്‍ മുടക്കുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഉദ്യോഗസ്ഥര്‍ തടസം നിന്നാല്‍ സംരംഭകര്‍ക്ക് സ്റ്റാറ്റ്യൂട്ടറി ഗ്രീവന്‍സ് പബ്ലിക്ക് മെക്കാനിസം പോര്‍ട്ടലില്‍ പരാതിപ്പെടാമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

പരാതി നല്‍കാന്‍ സംരംഭകര്‍ മടിക്കരുത്. ഒരു മാസത്തിനകം ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെയുള്ള പരാതികളില്‍ 15 ദിവസത്തിനകം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് സംരംഭങ്ങള്‍ക്ക് തടയിട്ടാൽ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് പ്രത്യേക സിലബസ് പ്രകാരം മൂന്ന് മേഖലകളായി തിരിച്ച് പരിശീലനം നല്‍കുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പരിശീലനം ഈ മാസം തന്നെ തുടങ്ങും.