ഔദ്യോഗിക വാട്സ്ആപ്പ് ചാനൽ ആരംഭിച്ച് മുഖ്യമന്ത്രി

0
996

ഔദ്യോഗിക വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ചാനല്‍ പിന്തുടരൂ’ എന്ന സന്ദേശമാണ് ചാനലില്‍ ആദ്യം പോസ്റ്റ് ചെയ്തത്. https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്ക് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ വാട്സ് ആപ്പ് ചാനലില്‍ ജോയിൻ ചെയ്യാൻ സാധിക്കും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാട്സ് ആപ്പ് ചാനൽ ആരംഭിച്ചിരുന്നു. വാട്സ് ആപ്പ് ചാനല്‍ തുടങ്ങി എന്ന അറിയിപ്പിന് പിന്നാലെ പുതിയ പാര്‍ലമെന്റിലേക്ക് നടപടികള്‍ മാറുന്ന ചടങ്ങിന്‍റെ വീഡിയോയും പ്രധാനമന്ത്രി പങ്കുവച്ചു. കഴിഞ്ഞ വാരമാണ് വാട്സ് ആപ്പ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വാട്സ് ആപ്പ് ചാനല്‍ ആരംഭിച്ചത്.

ആഗോള വ്യാപകമായി അവതരിപ്പിക്കപ്പെട്ടെങ്കിലും എല്ലാവര്‍ക്കും ഇതുവരെ വാട്സ് ആപ്പ് ചാനല്‍ ലഭിക്കാന്‍ തുടങ്ങിയിട്ടില്ല. അടുത്ത അപ്ഡേറ്റില്‍ എല്ലാവര്‍ക്കും ചാനല്‍ ലഭ്യമാകുമെന്നാണ് വിവരം. വാട്സ് ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് വാട്സ് ആപ്പ് ചാനൽ. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബ്സ്‌ക്രൈബ് ചെയ്യാനും അതിലൂടെ അപ്‌ഡേറ്റുകള്‍ അറിയാനും സാധിക്കും.