സ്വര്‍ണ വിലയിൽ ഇടിവ്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് കേരളത്തിലെ സ്വര്‍ണ വില. ആഗോള വിപണിയില്‍ 1848.82 ഡോളറാണ് ട്രോയ് ഔണ്‍സ് സ്വര്‍ണ വില. 1,873 ഡോളറിലായിരുന്ന നിരക്ക് വൈകിട്ട് 0.86% ഇടിഞ്ഞ് 1,850.59 ഡോളറിലെത്തി. വീണ്ടും ഇടിവ് തുടരുകയാണ്. കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും വിലക്കുറവിലാണ് ഇപ്പോള്‍ കേരളത്തിലെ സ്വര്‍ണ വില.
22 കാരറ്റ് സ്വര്‍ണത്തിന് പവന് കഴിഞ്ഞ അഞ്ച് ദിവസത്തില്‍ 1,280 രൂപയുടെ ഇടിവാണുണ്ടായത്. ഇന്ന് 240 രൂപ കുറഞ്ഞു. ഇന്നലെ 200 രൂപയുടെ കുറവുണ്ടായിരുന്നു. പവന് ഇന്ന് 42,680 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. ഗ്രാമിന് 4,413 രൂപയാണ് ഇന്നത്തെ വില. 25 രൂപയുടെ കുറവാണുണ്ടായത്. വിലക്കുറവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 7,000 രൂപയോളം വര്‍ധനവിലാണ് സ്വര്‍ണമുള്ളത്.