ഉപയോഗിക്കുന്ന തുകയ്ക്കു മാത്രം പലിശ:പുതിയ വായ്പാ പദ്ധതി അവതരിപ്പിച്ച് എസ്ഐബി

0
284

ഡിമാറ്റ് അക്കൗണ്ട് ഉടമകൾക്കായി പുതിയ വായ്പാ പദ്ധതി അവതരിപ്പിച്ച് സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്ഐബി). വ്യക്തികളുടെ കൈവശമുള്ള ഓഹരികളുടെ ഈടിന്മേൽ വായ്പ നൽകുന്നതാണ് പദ്ധതി. സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഡിമാറ്റ് രൂപത്തിൽ തന്നെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപഭേക്താക്കൾക്ക് തങ്ങളുടെ നിഫ്റ്റി 100 ഓഹരികൾ ഉപയോഗപ്പെടുത്താനുള്ള അവസരമാണ് വായ്പയെന്ന് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

ഈ വായ്പയ്ക്കൊപ്പം വിവിധ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഓവർ ഡ്രാഫ്റ്റായി പ്രോസസ് ചെയ്യുന്നതിനാൽ ഉപഭോക്താക്കൾ ഉപയോഗിക്കുന്ന തുകയ്ക്കു മാത്രം പലിശ അടച്ചാൽ മതിയാകും. ഒ.ഡി അക്കൗണ്ടിൽ നിന്ന് ആവശ്യാനുസരണം ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാം. കുറഞ്ഞ സിബിൽ സ്കോർ ഉള്ളവർക്കും ഈ വായ്പ ലഭിക്കും. ഒറ്റ ദിവസം കൊണ്ടു തന്നെ വായ്പാ തുക കൈപ്പറ്റാം. കുറഞ്ഞ ഡോക്യൂമെന്റേഷൻ മാത്രമുള്ള വായ്പ മുൻകൂർ ക്ലോസ് ചെയ്യുന്നതിനും ചാർജുകൾ ഈടാക്കില്ല.