ഫോബ്‌സ് മാഗസിന്റെ ഈ വര്‍ഷത്തെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാമന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. 59,065 കോടി രൂപയാണ് (7.1 ബില്യണ്‍ ഡോളര്‍) യൂസഫലിയുടെ ആസ്തി. 27-ാം സ്ഥാനമാണ് ഫോബ്‌സ് ഇന്ത്യ പട്ടികയില്‍ യൂസഫലിക്കുള്ളത്. കഴിഞ്ഞ തവണ പട്ടികയില്‍ 35-ാം സ്ഥാനത്തായിരുന്നു. 5.4 ബില്യണ്‍ ഡോളറായിരുന്നു അന്ന് അദ്ദേഹത്തിന്റെ ആസ്തി.
മുകേഷ് അംബാനിയും ഗൗതം അദാനിയും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ആറ് മലയാളികളും ഒരു മലയാളി ബിസിനസ് കുടുംബവുമാണ് ഇടം പിടിച്ചത്. എം.എ യൂസഫലി, മുത്തൂറ്റ് കുടുംബം, ജോയ് ആലുക്കാസ്, ഡോ. ഷംഷീര്‍ വയലില്‍ എന്നിവരാണ് ഏറ്റവും സമ്പന്നരായ മലയാളികളില്‍ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയിട്ടുള്ളത്.