കെ.എസ്.എഫ്.ഇ. ഇടപാടുകള്‍ ഇനി എളുപ്പം. ചിട്ടി ഉൾപ്പെടെയുള്ള ഇടപാടുകൾക്കായി ‘കെ.എസ്.എഫ്.ഇ പവര്‍’ എന്ന മൊബൈൽ ആപ്പ് അവതരിപ്പിച്ചു. ഇ-ഗവേൺസ് പദ്ധതിയുടെ ഭാഗമായി കൂടുതൽ സേവനങ്ങൾ ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായാണിത്. ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആണ് ആപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മാസത്തവണകള്‍ അടയ്ക്കാനും ചിട്ടി വിളിക്കാന്‍ ശാഖാ മാനേജരെ ചുമതലപ്പെടുത്തുന്ന അനുമതി പത്രം (പ്രോക്‌സി) നല്‍കാനും അക്കൗണ്ട് പരിശോധിക്കാനുമൊക്കെ ഇനി ആപ്പ് ഉപയോഗിക്കാം.
യൂസര്‍ നെയിമും പാസ്‌വേഡും നല്‍കി ചിട്ടി ഉടമകള്‍ക്ക് ആപ്പില്‍ ലോഗിന്‍ ചെയ്യാം. ലേലത്തില്‍ പങ്കെടുക്കാനും പുതിയ ചിട്ടിയില്‍ ചേരാനുമുള്ള സൗകര്യങ്ങള്‍ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ 76,000 കോടി രൂപയുടെ ബിസിനസാണ് കെ.എസ്.എഫ്.ഇക്കുള്ളത്. ഇത് ഒരു ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്നും കെ.എസ്.എഫ്.ഇയുടെ മൂലധനം ഇരട്ടിയായി വർധിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.