വളർച്ച തുടർന്ന് പ്രധാനമന്ത്രി ജൻധൻ യോജന:നിക്ഷേപം 2 ലക്ഷം കോടി കടന്നു

0
237

എല്ലാവർക്കും ബാങ്കിംഗ് സേവനം ഉറപ്പാക്കുന്നതിനും സാമ്പത്തിക ഉൾച്ചേർക്കൽ (Financial Inclusion) വ്യാപകമാക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി ജൻധൻ യോജനയിലെ (PMUDY) രാജ്യത്തെ ആകെ നിക്ഷേപം രണ്ട് ലക്ഷം കോടി രൂപ കടന്നു. ഒക്ടോബർ 4 വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് ആകെ 50.62 ലക്ഷം പേർക്കാണ് ജൻധൻ യോജന ബാങ്ക് അക്കൗണ്ടുള്ളത്. ഈ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപമാണ് 2.05 ലക്ഷം കോടി രൂപയിലെത്തിയത്. മൊത്തം ജൻധൻ അക്കൗണ്ടുടമകളിൽ 33.80 കോടിപ്പേർ ഗ്രാമീണ, അർധ നഗര മേഖലകളിലും 16.81 കോടിപ്പേർ നഗര, മെട്രോ മേഖലകളിലുമുള്ളവരാണ്. ജൻധൻ അക്കൗണ്ടുടമകളിൽ 3,436 കോടി പേർക്ക് റൂപേ ഡെബിറ്റ് കാർഡുണ്ടെന്നും പി.എം.ജെ.ഡി. പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 3.5 കോടിയിലധികം വർധിച്ച് 47 കോടിയിൽ നിന്ന് 50.63 കോടിയായത്. എല്ലാ സർക്കാർ സ്കീമുകളും ഡിബിടികളും ജൻധൻ യോജനയുടെ കീഴിലുള്ള ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതും ചെലവില്ലാതെ അക്കൗണ്ടുകൾ തുറക്കാൻ സാധിക്കുന്നതുമാണ് ജൻധൻ എൻറോൾമെന്റുകളിലെ വർധനവിന് കാരണം. 8.50 ലക്ഷം ബാങ്ക് മിത്രകളുടെ പ്രവർത്തനങ്ങളും പദ്ധതിയുടെ ജനപ്രീതി വർധിപ്പിക്കുന്നു. എന്നാൽ, ഗുണഭോക്താക്കൾക്ക് റുപേ, എടിഎം, ഡെബിറ്റ് കാർഡുകൾ നൽകുന്നതിൽ വലിയ കാലതാമസമുണ്ട്. ആകെയുള്ള 50.63 കോടി അക്കൗണ്ട് ഉടമകളിൽ 35 കോടി പേർക്ക് മാത്രമാണ് കാർഡ് വിതരണം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് 60.43 ലക്ഷം പേർ ജൻധൻ ബാങ്ക് അക്കൗണ്ട് ഉടമകളായുണ്ട്. 2,619.88 കോടി രൂപയാണ് ഇവരുടെ സംയുക്ത നിക്ഷേപം. രാജ്യത്തെ മൊത്തം ജൻധൻ നിക്ഷേപത്തിന്റെ 1.27 ശതമാനമാണിത്. കേരളത്തിലെ മൊത്തം ജൻധൻ അക്കൗണ്ടുടമകളിൽ 35.91 ലക്ഷം പേർ ഗാമീണ, അർധ-നഗര മേഖലകളിലും 24.52 ലക്ഷം പേർ നഗര മേഖലകളിലുമാണ്. 32.24 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് റൂപേ ഡെബിറ്റ് കാർഡുള്ളത്.

വളർച്ച തുടർന്ന് പ്രധാനമന്ത്രി ജൻധൻ യോജന:നിക്ഷേപം 2 ലക്ഷം കോടി കടന്നു

എല്ലാവർക്കും ബാങ്കിംഗ് സേവനം ഉറപ്പാക്കുന്നതിനും സാമ്പത്തിക ഉൾച്ചേർക്കൽ (Financial Inclusion) വ്യാപകമാക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി ജൻധൻ യോജനയിലെ (PMUDY) രാജ്യത്തെ ആകെ നിക്ഷേപം രണ്ട് ലക്ഷം കോടി രൂപ കടന്നു. ഒക്ടോബർ 4 വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് ആകെ 50.62 ലക്ഷം പേർക്കാണ് ജൻധൻ യോജന ബാങ്ക് അക്കൗണ്ടുള്ളത്. ഈ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപമാണ് 2.05 ലക്ഷം കോടി രൂപയിലെത്തിയത്. മൊത്തം ജൻധൻ അക്കൗണ്ടുടമകളിൽ 33.80 കോടിപ്പേർ ഗ്രാമീണ, അർധ നഗര മേഖലകളിലും 16.81 കോടിപ്പേർ നഗര, മെട്രോ മേഖലകളിലുമുള്ളവരാണ്. ജൻധൻ അക്കൗണ്ടുടമകളിൽ 34,36 കോടി പേർക്ക് റൂപേ ഡെബിറ്റ് കാർഡുണ്ടെന്നും പി.എം.ജെ.ഡി. പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.