ആഗോളതലത്തിൽ ഏറ്റവും കൃത്യനിഷ്ഠയുള്ള വിമാനത്താവളമായി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം

0
148

ആഗോളതലത്തിൽ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ). തുടർച്ചയായ മൂന്നാം മാസം ആണ് ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയത്തിന്റെ ഓൺ-ടൈം പെർഫോമൻസ് (OTP) പ്രതിമാസ റിപ്പോർട്ടിൽ ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം സ്ഥാനത്തെത്തുന്നത്.

ജൂലൈയിൽ 87.51 ശതമാനവും ഓഗസ്റ്റിൽ 89.66 ശതമാനവും സെപ്റ്റംബറിൽ 88.51 ശതമാനവുമായിരുന്നു കൃത്യനിഷ്ഠ. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 88.51% വിമാനങ്ങളും സെപ്റ്റംബറിൽ കൃത്യസമയത്ത് പുറപ്പെട്ടതായി സിറിയത്തിന്റെ എയർപോർട്ട് ഓൺ-ടൈം പെർഫോമൻസ് വിശകലനത്തിൽ വ്യക്തമാക്കുന്നു. ഓൺ-ടൈം ഡിപ്പാർച്ചർ റാങ്കിംഗിൽ, ഷെഡ്യൂൾ ചെയ്ത സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ പുറപ്പെട്ട ഫ്ലൈറ്റുകളുടെ ശതമാനമാണ് അളക്കുന്നത്.