44,000 കടന്ന് കുതിപ്പ്:സ്വർണ്ണ വില ഈ മാസത്തെ ഏറ്റവും ഉയരത്തില്‍

0
266

രണ്ട് ദിവസത്തെ താഴ്ചയ്ക്ക് ശേഷം കുതിച്ചുയർന്ന് സ്വർണവില. ഇന്ന് സംസ്ഥാനത്ത് പവൻ വില 400 രൂപ ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 44,360 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 360 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50 രൂപ ഉയർന്ന് 5,545 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 45 രൂപ കൂടി 4603 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നു. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ ഉയർന്ന് വില 78 രൂപയിലെത്തി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയർന്നിട്ടുണ്ട്. ഇസ്രായേലിനും ഹമാസിനും അനുകൂലമായി ലോക രാജ്യങ്ങൾ വേർതിരിയുന്നത് ആഗോള ഓഹരി-കടപ്പത്ര വിപണികളെ വലയ്ക്കുന്നുണ്ട്. നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്നോണം നിക്ഷേപം സ്വർണത്തിലേക്ക് മാറ്റുന്നതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം. വരും ദിവസങ്ങളിലും വില ഉയരാനാണ്‌ സാധ്യത.