2027ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും:ജെപി മോർഗൻ

0
169

2027 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ലോകത്തെ ഏറ്റവും വലിയ ബാങ്കും സാമ്പത്തിക സേവന ദാതാക്കളുമായ ജെ.പി മോര്‍ഗന്‍. 2030-ഓടെ മൊത്ത ആഭ്യന്തര ഉത്പ്പാദനം (ജിഡിപി) ഇരട്ടിയിലധികം വർദ്ധിച്ച് 7 ട്രില്യൺ ഡോളറാകുമെന്നും ജെപി മോർഗൻ ഏഷ്യാ പസഫിക് ഇക്വിറ്റി റിസർച്ച് വിഭാഗം മാനേജിംഗ് ഡയറക്ടർ ജെയിംസ് സള്ളിവൻ പറഞ്ഞു.

ഇന്ത്യയുടെ ജിഡിപിയിലേക്കുള്ള ഉത്പ്പാദന മേഖലയുടെ വിഹിതം 17 ശതമാനത്തിൽ നിന്ന് ഏകദേശം 25 ശതമാനമായും കയറ്റുമതി ഒരു ട്രില്യണ്‍ ഡോളറിലേക്കും ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള ഘടനയില്‍ വന്‍ മാറ്റം ഉണ്ടാകുമെന്നാണ് ജെ.പി മോര്‍ഗന്‍റെ പ്രവചനം.

ആഗോള തലത്തില്‍ സാമ്പത്തിക രംഗം വലിയ ചാഞ്ചാട്ടങ്ങളെ അഭിമുഖീകരിക്കുകയാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ താരതമ്യേന മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഈ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച സാവധാനമാണെങ്കിലും സമാന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ വളർച്ച മെച്ചപ്പെട്ടതാണെന്നാണ് വിലയിരുത്തല്‍. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 6.3 ശതമാനമായി ഉയരുമെന്ന് ഐഎംഎഫ് അടുത്തിടെ പ്രവചിച്ചിരുന്നു.