ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി അമേരിക്ക:തൊട്ടുപിന്നിൽ ചൈന

0
177

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നേട്ടം സ്വന്തമാക്കി അമേരിക്ക. നടപ്പ് സാമ്പത്തിക വർഷത്തെ (2023-24) ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) 5,967 കോടി ഡോളറിന്റെ ഇടപാടുകളാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ നടന്നത്. അതേസമയം ഇടപാടുകളിൽ 11.3 ശതമാനം ഇടിവുണ്ടായി. 2022- 23ലെ സമാന കാലത്ത് 6,728 കോടി ഡോളറിന്റെ ഇടപാടുകളാണ് നടന്നത്. 5,811 കോടി ഡോളറിന്റെ ഇടപാടുകളാണ് രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ട ചൈനയുമായി നടപ്പുവർഷം ആദ്യപാതിയിൽ നടന്നത്. ചൈനയുമായുള്ള ഇടപാടും 356 ശതമാനം താഴ്ന്നു.

യു.എ.ഇയാണ് ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളി. ഈ വർഷം ഏപ്രിൽ-സെപ്റ്റംബറിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ 3,616 കോടി ഡോളറിന്റെ വ്യാപാരം നടന്നു. സൗദി അറേബ്യ, സിംഗപ്പൂർ എന്നിവയാണ് യഥാക്രമം യു.എ.ഇക്ക് പിന്നിലുള്ളത്.


ഇന്ത്യക്ക് വ്യാപാര സർപ്ലസുള്ള ചുരുക്കം രാജ്യങ്ങളിലൊന്നാണ് അമേരിക്ക. അതായത് ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ കയറ്റുമതി ചെയ്യുന്നു. നടപ്പുവർഷം ഏപ്രിൽ-സെപ്റ്റംബറിൽ അമേരിക്കയിലേക്ക് 3,828 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. ഇറക്കുമതി 2,189 കോടി ഡോളറിന്റേതായിരുന്നു.