ബൈജൂസിന് വീണ്ടും തിരിച്ചടി:സിഎഫ്‌ഒ അജയ് ഗോയൽ വേദാന്തയിലേക്ക് മടങ്ങുന്നു

0
183

സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിൽ വീണ്ടും രാജി. സിഎഫ്ഒ അജയ് ഗോയൽ രാജിവെച്ച് മുൻ കമ്പനിയായ വേദാന്തയിലേക്ക് മടങ്ങും. ഒക്ടോബർ 30 ന് അജയ് ഗോയൽ സിഎഫ്ഒ ആയി ചുമതല ഏൽക്കുമെന്ന് വേദാന്ത അറിയിച്ചു. വേദാന്തയുടെ ‘ഘർവാപ്സി’ എന്ന പുനർ നിയമന പരിപാടിയുടെ ഭാഗമായാണ് അജയ് ഗോയൽ കമ്പനിയിലേക്ക് മടങ്ങുന്നത്.

ബൈജൂസിൽ എത്തി ആറ് മാസത്തിനകമാണ് അജയ് ഗോയൽ രാജിവെച്ചൊഴിയുന്നത്. 2022 സാമ്പത്തിക വർഷത്തെ സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിനിടെയാണ് രാജി. അവസാന സാമ്പത്തിക കണക്കുകൾ പ്രകാരം, 2,280 കോടി രൂപയാണ് ബൈജൂസിന്റെ പ്രവർത്തന വരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷം വെറും 262 കോടി രൂപയായിരുന്ന കമ്പനിയുടെ നഷ്ടം ഇപ്പോൾ 4,588 കോടി രൂപയായി.