ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഷോപ്പിംഗ്:റൂപേ ക്രെഡിറ്റ് കാർഡുകൾക്ക് ഇഎംഐ പ്രഖ്യാപിച്ച് ആമസോൺ പേ

0
164

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023ന്റെ ഭാഗമായി റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ പ്രഖ്യാപിച്ച് ആമസോൺ പേ. ഓൺലൈൻ ഷോപ്പിംഗ് സൗകര്യപ്രദവും എളുപ്പവുമാക്കുകയാണ് ലക്ഷ്യം. എട്ട് പ്രമുഖ ഇഷ്യൂവിങ് ബാങ്കുകൾ മുഖേന റൂപേ ക്രെഡിറ്റ് കാർഡ് ഇഎംഐ ഓഫർ ലഭ്യമാകും.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഏറ്റവും സ്വീകാര്യത ലഭിച്ച പണമടവ് രീതിയാണ് ഇഎംഐ. നാലിലൊന്നു ഷോപ്പിംഗും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിലാണ് നടന്നത്. റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ അനുവദിച്ചത് ഷോപ്പിംഗ് സുഗമമാക്കുന്നതിന് പുറമെ ഉപഭോക്താക്കൾക്ക് ലാഭവും നൽകുമെന്ന് ആമസോൺ പേ ഇന്ത്യ ക്രെഡിറ്റ് ആൻഡ് ലെൻഡിംഗ് ഡയറക്‌ടർ മായങ്ക് ജെയിൻ പറഞ്ഞു. ആമസോൺ പേ ലേറ്റർ, ആമസോൺ പേ വാലറ്റ്, യുപിഐ തുടങ്ങി നിരവധി പേമെന്‍റ് ഓപ്‌ഷനുകളാണ് ആമസോൺ പേ വാഗ്‌ദാനം ചെയ്യുന്നത്.