ബാങ്ക് ജീവനക്കാരുടെ ശമ്പളം 15% വർധിപ്പിച്ചേക്കും; പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ 5 ആക്കാനും ആലോചന

0
238

ജീവനക്കാരുടെ ശമ്പളം 15% വർധിപ്പിക്കണമെന്ന നിർദേശവുമായി ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐ.ബി.എ). പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ 5 ആക്കി നിജപ്പെടുത്താനും ബാങ്കുകൾ ആലോചിക്കുന്നുണ്ട്.

പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) അടക്കമുള്ള ഏതാനും ബാങ്കുകൾ ജീവനക്കാർക്കുള്ള ശമ്പളത്തിൽ 15% വർധന നൽകാൻ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ശമ്പള വർധനയുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ധനമന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വേതന വർധന ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞവർഷം ബാങ്കുകൾ നേടിയ മികച്ച ലാഭത്തിൽ പ്രധാന പങ്ക് വഹിച്ചത് ജീവനക്കാരാണെന്നും അതിനാൽ ഐ.ബി.എ നിർദേശിച്ചതിലും അധികം ശമ്പള വർധന വേണമെന്നുമാണ് ജീവനക്കാരുടെ യൂണിയനുകളുടെ ആവശ്യം. മൂന്ന് വർഷത്തെ ചർച്ചകൾക്ക് ശേഷം 2020ലാണ് ബാങ്ക് ജിവനക്കാരുടെ ശമ്പളം അവസാനമായി വർധിപ്പിച്ചത്.