രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വിലയിൽ വർധന. 102 രൂപയാണ് കൂട്ടിയത്. വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയാണ് എണ്ണ കമ്പനികൾ ഉയര്‍ത്തിയത്. 1842 രൂപയാണ് പുതുക്കിയ വില.
വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. എല്ലാ മാസവും ഒന്നാം തീയതി എണ്ണകമ്പനികള്‍ വില പുതുക്കി നിശ്ചയിക്കാറുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉള്‍പ്പെടെ ഉയരുന്ന സാഹചര്യമാണ്. ഇത് കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 102 രൂപ വര്‍ധിപ്പിച്ചതെന്നാണ് വിവരം.
എന്നാൽ ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്ക് സിലിണ്ടര്‍ വില വര്‍ധന തിരിച്ചടിയാണ്. അവശ്യസാധനങ്ങളുടെ വിലവര്‍ധനവിന് പുറമെ പാചകവാതകത്തിന്റെയും വില പലപ്പോഴായി വര്‍ധിപ്പിക്കുന്നത് ഹോട്ടല്‍ വ്യവസായത്തെ തന്നെ പ്രതിസന്ധിയിലാക്കുകയാണ്. കഴിഞ്ഞ മാസവും വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില 209 രൂപ വര്‍ധിപ്പിച്ചിരുന്നു.