തൊഴിലാളി ക്ഷേമത്തിൽ ജപ്പാനെയും, ചൈനയെയും കടത്തിവെട്ടി ഇന്ത്യ:മക്കിൻസി സർവെ ഫലം പുറത്ത്

0
614

തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട സര്‍വെയില്‍ ആഗോള റാങ്കിംഗില്‍ ഇന്ത്യ രണ്ടാമത്. തുര്‍ക്കി ഒന്നാം സ്ഥാനം നേടിയ സര്‍വെയില്‍ ജപ്പാനാണ് ഏറ്റവും പിന്നില്‍. തൊഴിലാളികളുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ആരോഗ്യം വിലയിരുത്തി മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടാണ് തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച പട്ടിക തയ്യാറാക്കിയത്.

30 രാജ്യങ്ങളിലായി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 30,000 ത്തില്‍ അധികം ആളുകള്‍ക്കിടയിലാണ് സര്‍വ്വെ നടത്തിയത്. 78 ശതമാനമാണ് തുർക്കിയുടെ സ്കോര്‍. ഇന്ത്യയുടേത് 76 ശതമാനവും ചൈനയുടേത് 75 ശതമാനവുമാണ്. സർവേയിൽ ഏറ്റവും പിന്നിലുള്ള ജപ്പാന്‍റെ സ്കോര്‍ 25 ശതമാനം മാത്രമാണ്. 57 ശതമാനമാണ് ആഗോള ശരാശരി.

തൊഴിലും തൊഴിൽ സുരക്ഷയും വാഗ്ദാനം ചെയ്യുന്നതിൽ പേരുകേട്ടതാണ് ജാപ്പനീസ് വ്യവസായം. എന്നാല്‍ ജീവനക്കാർ സന്തുഷ്ടരല്ലെങ്കിൽ ജോലി മാറുന്നത് ഇവിടെ ബുദ്ധിമുട്ടാണെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. മക്കിൻസിയുടെ സര്‍വ്വെ പ്രകാരം ജോലി സ്ഥലത്ത് നല്ല അനുഭവങ്ങളുള്ള തൊഴിലാളികളുടെ ആരോഗ്യവും മെച്ചപ്പെട്ടതാണ്. ജീവനക്കാരുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ആരോഗ്യത്തെ തൊഴിലുടമകള്‍ സ്വാധീനിക്കുന്നുവെന്നും സര്‍വെ വ്യക്തമാക്കുന്നു.