വിദേശ പഠനത്തിൽ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി അയർലൻഡ്

0
139

വിദേശ പഠനം തേടി ഇന്ത്യൻ വിദ്യാർത്ഥികൾ അയർലൻഡിലേക്കെത്തുന്നത് കൂടുന്നതായി പുതിയ കണക്കുകൾ. അയർലൻഡ് ഹയർ എഡ്യൂക്കേഷൻ അതോറിറ്റിയുടെ റിപ്പോർട്ടുകൾ പ്രകാരം അമേരിക്ക കഴിഞ്ഞാൽ ഇവിടുത്തെ വിദേശ വിദ്യാർത്ഥികളിൽ ഏറ്റവുമധികം പേർ എത്തിയിട്ടുള്ളത് ഇന്ത്യയിൽ നിന്നാണ്.

ഇന്ത്യയിൽ നിന്ന് 4,735 വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്. ചൈനയെയും (3,965) കാനഡയെയും (1,935) പിന്തള്ളിയാണ് ഇന്ത്യ ഐറിഷ് വിദേശ വിദ്യാഭ്യാസ മേഖലയിൽ മുന്നിലെത്തിയത്. വിദേശ പഠനത്തിനായി എത്തുന്നവരുടെ വാർഷിക വളർച്ച 10-12 ശതമാനമായി വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

ഹെൽത്ത് ആൻഡ് വെൽഫെയർ, ബിസിനസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് ലോ, ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ്, എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് ആൻഡ് കൺസ്ട്രക്ഷൻ, നാച്വറൽ സയൻസസ്, മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയാണ് അയർലൻഡിൽ പഠിക്കാനായി ഏറ്റവുമധികം വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ.