പിഎം കിസാൻ 15-ാം ഗഡു ഈ മാസം അവസാനത്തോടെ അക്കൗണ്ടുകളിലേക്ക്

0
197

രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും വരുമാന പിന്തുണ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 15-ാം ഗഡു ഈ മാസം അവസാനത്തോടെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും. പിഎം കിസാന് യോഗ്യരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നവംബർ അവസാനത്തോടെ 2,000 രൂപ വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ട്.

2019 ൽ ആരംഭിച്ച പിഎം കിസാൻ പദ്ധതിയിലൂടെ പ്രതിവർഷം 6000 രൂപയാണ് കർഷകർക്ക് ലഭിക്കുക. മൂന്ന് മാസ ഗഡുക്കളായി 2000 രൂപ വീതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. പദ്ധതി പ്രകാരം ഇതുവരെ 14 തവണകളായി കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾ 15-ാമത്തെ പേയ്‌മെന്റിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അവരുടെ ഇ.കെ.വൈ.സി പൂർത്തിയാക്കിയിരിക്കണം.

പിഎം കിസാൻ യോജനയുടെ ഗുണഭോക്തൃ പട്ടിക പരിശോധിക്കാൻ:

  1. https://pmkisan.gov.in/ എന്ന പിഎം-കിസാന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  2. ഹോംപേജിൽ ‘Farmer Corner’ തിരഞ്ഞെടുക്കുക
  3. അതിൽ ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്യുക
  4. ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് നിങ്ങളുടെ സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക് അല്ലെങ്കിൽ ഗ്രാമം തിരഞ്ഞെടുക്കുക
  5. നിങ്ങളുടെ സ്റ്റാറ്റസ് അറിയുന്നതിന് ‘Get Report’ ക്ലിക്ക് ചെയ്യുക. ഇ.കെ.വൈ.സി പൂർണ്ണമല്ലെങ്കിൽ ആവശ്യമുള്ള വിവരങ്ങൾ നൽകി പൂർത്തീകരിക്കുക