ഇന്ത്യക്കാർക്ക് ജോലി നൽകാൻ തായ്‌വാൻ:ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം പേരെ നിയമിക്കും

0
127

ഫാക്ടറികളിലും ഫാമുകളിലും ആശുപ്രതികളിലുമുൾപ്പെടെ ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം ഇന്ത്യക്കാരെ നിയമിക്കാനൊരുങ്ങി തായ്‌വാൻ. ഇന്ത്യയും തായ്‌വാനും തമ്മിലുള്ള എംപ്ലോയ്മെന്റ് മൊബിലിറ്റി കരാറിന്റെ ഭാഗമായാണ് ഇത്. ഡിസംബറോടെ ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചേയ്ക്കും. ഇന്ത്യ-തായ്‌വാൻ തൊഴിൽ കരാർ ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

രാജ്യത്ത് ഓരോ വർഷവും തൊഴിൽ വിപണിയിൽ പ്രവേശിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കൾക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യക്ക് കഴിയുന്നില്ല. അതേസമയം തായ്‌വാനിലെ പ്രായമാകുന്ന സമൂഹത്തിന് കൂടുതൽ തൊഴിലാളികളെ ആവശ്യമാണ്. 2025-ഓടെ തായ്‌വാനിൽ പ്രായമായവർ ജനസംഖ്യയുടെ അഞ്ചിലൊന്നിലധികമാകുമെന്നാണ് കണക്കാക്കുന്നത്. അതേസമയം ഇന്ത്യ ഇത്തരത്തിൽ തായ്‌വാനുമായി കൂടുതൽ സാമ്പത്തിക ബന്ധം സ്ഥാപിക്കുന്നത് അയൽരാജ്യമായ ചൈനയെ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.