ബൈജൂസിന് ആശ്വാസം:1,400 കോടിയുടെ നിക്ഷേപം നടത്തി ഡോ. രഞ്ജന്‍ പൈ

0
180

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന എഡ്-ടെക് കമ്പനിയായ ബൈജൂസിന് ആശ്വാസം സമ്മാനിച്ച് ഡോ. രഞ്ജന്‍ പൈ. ബൈജൂസിന്റെ ഉപസ്ഥാപനമായ അകാശ് എജ്യുക്കേഷണല്‍ സര്‍വീസസില്‍ മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രഞ്ജന്‍ പൈയും കുടുംബവും ചേര്‍ന്ന് 1,400 കോടി രൂപ നിക്ഷേപിച്ചു.


ഇതോടെ, ബൈജൂസിന് അമേരിക്കന്‍ ധനകാര്യസ്ഥാപനമായ ഡേവിഡ്‌സണ്‍ കെംപ്‌നര്‍ കാപ്പിറ്റല്‍ മാനേജ്‌മെന്റിനുള്ള കടം വീട്ടാനും സാധിച്ചെന്നാണ് റിപ്പോര്‍ട്ട്. ഡേവിഡ്‌സണ്‍ കെംപ്‌നറിന് കൈമാറിയ 1,400 കോടി രൂപയില്‍ 800 കോടി രൂപ വായ്പയുടെ മുതലും 600 കോടി രൂപ പലിശയുമാണ്. അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 120 കോടി ഡോളറാണ് (ഏകദേശം 10,000 കോടി രൂപ) ബൈജൂസ് വായ്പാ ഇനത്തില്‍ തിരിച്ചടയ്ക്കാനുളളത്.